ടോം ടൂറിച് എന്ന 25കാരന്‍ ഒരു യാത്രയിലാണ്, വെറും യാത്രയല്ല, ലോകം മുഴുവന്‍ കാല്‍നടയായി ഒരു കിടിലന്‍ യാത്ര,
15മൈലോളം ദൂരമാണ് ടോം ഒരുദിവസം യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിന് ആരഭിച്ച യാത്രയില്‍ 466ദിവസം കൊണ്ട് 6300 മൈല്‍ ആണ് ടോം പിന്നിട്ടിരിക്കുന്നത്. ഒരു കുട്ടി ട്രോളി ബാഗില്‍ അത്യാവശ സാമഗ്രികള്‍ മാത്രമാണ് യാത്രികന്റെ കൈവശമുള്ളത്. ഇപ്പോള്‍ ഉറുഗ്വേയില്‍ നിന്നും ഇക്വഡോറിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ് ടോം.
എന്നാല്‍ യാത്രയില്‍ ടോം ഒറ്റയ്ക്കല്ല. സാവന്ന എന്ന നായയുമുണ്ട് കൂട്ടിന്. ടെക്സാസില്‍ വച്ച് ടോം ദത്തെടുത്തതാണ് സാവന്നയെ. ഗ്വാട്ടിമാലയിലെ മലകളിലൂടെയുള്ള ട്രക്കിംഗിലും ഹോണ്ടുറാസിലെ മരുഭൂമിയിലൂടെയുള്ള യാത്രയിലും കോസ്‌റ്റാറിക്കയിലെ മഴക്കാടുകളിലും സാവന്ന ടോമിനെ പിന്തുടരും.
ടോമിന്റെ യാത്രയ്ക്ക് കാരണം ആത്മസുഹൃത്ത് ആന്‍മേരിയുടെ മരണമാണ്.17ആം വയസ്സില്‍ മരിച്ച കൂട്ടുകാരിയുടെ ജീവിതം ടോമിനെ ജീവിതത്തിന്റെ പ്രാധാന്യം ടോമിനെ പഠിപ്പിച്ചു. നാളെ എന്തെന്ന് പ്രവചിക്കാനാകാത്ത ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ ടോം തീരുമാനിച്ചത് അങ്ങനെയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
Leave a Comment