അഴിമുഖം പ്രതിനിധി
മാധ്യമസ്ഥാപനങ്ങളുടെയും പത്രപ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ പ്രസ്സ് എന്നെഴുതിയ സ്റ്റിക്കറോ ബോര്‍ഡോ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം എന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. വാഹനങ്ങളില്‍ അനധികൃതമായി ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നും അര്‍ഹരായവര്‍ മാത്രം ഇവ ഉപയോഗിക്കുന്നു എന്നും കാണിച്ച് കമ്മീഷണര്‍ കെയുഡബ്ല്യുജെ പ്രസിഡന്‍റിനും പിആര്‍ വകുപ്പ് സെക്രട്ടറിയ്ക്കും കത്തയച്ചു. മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനാണ് നടപടി എന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ മാത്രമേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂ അല്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകും എന്നും കത്തില്‍ പറയുന്നു.
This post was last modified on December 27, 2016 4:20 pm
Leave a Comment