അഴിമുഖം പ്രതിനിധി
പാലക്കാട് ജില്ലയിലും തെരുവ് നായകളുടെ ആക്രമണം. ജില്ലയിലെ പുതുപ്പള്ളി തെരുവില്‍ തെരുവ് നായ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പള്ളിയിലേക്ക് പോവുകയായിരുന്ന അഞ്ചോളം കുട്ടികളെയും വീട്ടില്‍ ഇരിക്കുകയായിരുന്ന ഒരു സ്ത്രീയെയും അടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ചത് പേപ്പട്ടി ആണെന്ന് പറയപ്പെടുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു വീട്ടമ്മ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
This post was last modified on December 27, 2016 2:38 pm
Leave a Comment