X

തിരുവനന്തപുരത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. പുല്ലുവിള ചെമ്പകന്‍രാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പരുക്കേറ്റ മറ്റൊരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പുറത്തേക്കിറങ്ങിയ ശിലുവമ്മയെ തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ സെല്‍വരാജിനും നായ്ക്കളുടെ കടിയേറ്റു. നൂറോളം നായ്ക്കള്‍ ചേര്‍ന്നാണ് അമ്മയെ ആക്രമിച്ചതെന്ന് സെല്‍വരാജ് പറഞ്ഞു.

തെരുവു നായ്ക്കളെ കൊല്ലേണ്ടി വരുമെന്നാണ് സംഭവത്തോട് പ്രതികരിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞത്. വന്ധ്യംകരണം കൊണ്ട് പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.  

This post was last modified on December 27, 2016 2:38 pm