X

മഹാരാഷ്ട്രയില്‍ 13 വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ട് മരിച്ചു

അഴിമുഖം പ്രതിനിധി

വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിസംഘത്തിലെ 13 പേര്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലെ മുരുഡ് ബീച്ചിലാണു വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.

പൂനെയിലെ അബേദ ഇനാംദാര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 116 പേരടങ്ങുന്ന സംഘമാണ് വിനോദയാത്രക്കായി മുരുഡ് ബീച്ചിലെത്തിയത്.

ഒമ്പതു പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് മരിച്ചത്. കടലില്‍ വേലിയറ്റ സമയത്താണ് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടത്. എന്നാല്‍ സുരക്ഷാജീവനക്കാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. അതേസമയം മുന്നറിയിപ്പ് സന്ദേശമോ ലൈഫ് ഗാര്‍ഡോ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാണാതായ ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും പൊലീസും തിരച്ചില്‍ തുടരുകയാണ്. മൂന്ന് ബസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ ബീച്ചിലെത്തിയത്.

This post was last modified on December 27, 2016 3:39 pm

Related Post
Leave a Comment