ഗായിക സുചിത്ര കാര്‍ത്തിക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമാലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ധനുഷും സംഘവും ഒരു പാര്‍ട്ടിയില്‍വച്ച് തന്നെ ശാരിരികോപ്രദവം ചെയ്തുവെന്ന ട്വീറ്റോടെയാണു സുചിത്ര വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. പിന്നീട് ധനുഷ്, തൃഷ ആന്‍ഡ്രിയ, ഹന്‍സിക, വിജയ് ടിവി അവതാരിക ദിവ്യദര്‍ശനി എന്നിവരുടെ സ്വകാര്യ പാര്‍ട്ടി ദൃശ്യങ്ങള്‍ സുചിത്രയുടെ ട്വിറ്റര്‍ അകൗണ്ടില്‍ നിന്നും പുറത്തുവന്നതോടെ കോളിവുഡ് ലോകം ഇളകി. എന്നാല്‍ സുചിത്രയുടെ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി ഭര്‍ത്താവും നടനുമായ കാര്‍ത്തിക് വിശദീകരണവുമായി എത്തി.
എന്നാല്‍ ഈ വിവാദം കൂടുതല്‍ മൂര്‍ദ്ധന്യതയിലേക്ക് പോകുന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും രവിചന്ദ്രനും തന്റെ മയക്കു മരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണു സുചിത്ര പറയുന്നത്. അര്‍ദ്ധമയക്കത്തിലായിരുന്നു താന്‍ എന്നും സുചിത്ര പറയുന്നു.
സുചിത്രയുടെ ട്വിറ്റര്‍ പേജ് അപ്രത്യക്ഷമാകുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഈ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നത്. സുചിത്രയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ ചിലര്‍ക്ക് ഈ ട്വീറ്റുകള്‍ കിട്ടുകയും അവര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്‌സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു പുതിയ വിവാദം ഉയര്‍ന്നത്.
നടിമാരായ തൃഷ, അമല പോള്‍, പാര്‍വതി നായര്‍ തുടങ്ങിയവരെ കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ സുചിത്രയുടെ ട്വീറ്റില്‍ ഉണ്ട്. ഈ നടിമാര്‍ക്ക് ചില നടന്മാരുമായി ബന്ധമുണ്ടെന്നാണ് ആരോപണം. നടിമാരായ സഞ്ജിത ഷെട്ടി, അനുയ ഭഗവത് എന്നീ നടിമാരുടെ നഗ്നചിത്രങ്ങളും സുചിത്രയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. വരുന്ന ദിവസങ്ങളില്‍ ഞെട്ടിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും സുചിത്രയുടെ ട്വീറ്റിലുണ്ടായിരുന്നു. ഗായിക ചിന്മയിക്കും അനിരുദ്ധിനും, ധനുഷിനും അമല പോളിനും, ധനുഷിനും പാര്‍വതി നായര്‍ക്കും ഇടയിലുള്ള ബന്ധം എങ്ങനെയുള്ളതാണെന്നു തെളിയിക്കുന്ന വീഡിയോ ഉടന്‍ പുറത്തുവരുമെന്നും സുചിത്രയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സുചിത്രയ്‌ക്കെതിരേ കോളിവുഡില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇല്ലാത്ത കഥകള്‍ പറഞ്ഞു സമൂഹത്തിനു മുന്നില്‍ മറ്റുള്ളവരെ അപമാനിക്കുകയാണു സുചിത്ര ചെയ്യുന്നത്. അവര്‍ക്കെതിരേ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നാണു നടി പാര്‍വതി നായര്‍ പറഞ്ഞത്. ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവനും നടി ആന്‍ഡ്രിയാക്കും ഇടയില്‍ മോശം ബന്ധമുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ച സുചിത്രയ്‌ക്കെതിരേ പൊലീസില്‍ പരാതി കൊടുക്കാനാണ് ആദ്യം തീരുമാനിച്ചിതെങ്കിലും പിന്നീട് അവരുടെ ഭര്‍ത്താവും തന്റെ നല്ല സുഹൃത്തുമായ കാര്‍ത്തിക്കിനെ ഓര്‍ത്ത് വേണ്ടാന്നു വയ്ക്കുകയായിരുന്നുവെന്ന് സെല്‍വരാഘവന്‍ പറഞ്ഞു. ഗായിക ചിന്മയിയും സുചിത്രയ്‌ക്കെതിരേ രംഗത്തു വന്നിരുന്നു. അവര്‍ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഒരു തെറ്റും ചെയ്യാത്തതിനാല്‍ തനിക്ക ഒന്നിനെയും ഭയക്കേണ്ടതില്ലെന്നുമാണ് ചിന്മയി പറഞ്ഞത്.
അതേസമയം സുചിത്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ടിരിക്കുകയാണെന്നാണ് അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞു.
Leave a Comment