X

എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല: ജീവനൊടുക്കിയ മലയാളി ജവാന്റെ ഡയറി

മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. കുറിപ്പെഴുതിയത് ജവാന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും കൊണ്ടുവച്ചതാണോ എന്ന് വ്യക്തമാകാന്‍ വേണ്ടി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ജീവനൊടുക്കിയ മലയാളി ജവാന്‍ ലാന്‍സ് നായിക് റോയ് മാത്യുവിന്റെ ഡയറിയില്‍ നിന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക് പൊലീസാണ് ഡയറി കണ്ടെത്തിയത്. നാസികിലെ ദിയോലാലി കന്റോണ്‍മെന്റില്‍ നിന്നാണ് ഡയറി കണ്ടെത്തിയത്. മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. കുറിപ്പെഴുതിയത് ജവാന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും കൊണ്ടുവച്ചതാണോ എന്ന് വ്യക്തമാകാന്‍ വേണ്ടി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തൂങ്ങിമരിച്ച നിലയിലാണ് കൊല്ലം സ്വദേശിയായ ജവാനെ കണ്ടെത്തിയത്. കരസേനയിലെ സഹായക് സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് റോയ് മാത്യു നല്‍കിയ മറുപടി വൈറലായിരുന്നു. ഒരു മാദ്ധ്യമപ്രവര്‍ത്തക നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് റോയ് മാത്യു ഇക്കാര്യം പറഞ്ഞത്. താന്‍ അവരോട് സ്വകാര്യ സംഭാഷണമെന്ന നിലയ്ക്കാണ് കാര്യങ്ങള്‍ പറഞ്ഞതെന്നാണ് ഡയറിയില്‍ റോയ് മാത്യു പറയുന്നത്. ആത്മഹത്യയ്ക്ക് തന്നെ പ്രേരിപ്പിച്ച കാരണങ്ങള്‍ റോയ് മാത്യു പറയുന്നുണ്ട്. കോര്‍ട്ട് മാര്‍ഷല്‍ ചെയ്യപ്പെടുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഭേദമെന്ന് റോയ് മാത്യു പറയുന്നുണ്ട്.

മേലുദ്യോഗസ്ഥനായ കേണലിന്റെ ഭാര്യയുടെ തുണി അലക്കിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് റോയ് പറയുന്നത്. ഡയറിയില്‍ പരാമര്‍ശിക്കുന്ന സാഹിബ് ആരോപണവിധേയനായ കേണലാണോ എന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്. ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയ മാദ്ധ്യമപ്രവര്‍ത്തകയെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്‌തേക്കും.

Related Post
Leave a Comment