അഴിമുഖം പ്രതിനിധി
സൗദി അറേബ്യയില്‍ സ്ഫോടനപരമ്പര. നോമ്പുതുറ സമയത്ത് മൂന്നിടത്തായി നടന്ന സ്ഫോടനങ്ങളില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദീനയില്‍ മസ്ജിദ് ബനോക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്‍ പാര്‍ക്കിംഗിലും കത്തീഫില്‍ പള്ളിക്ക് സമീപവും ആയിരുന്നു ചാവേറുകള്‍ സ്ഫോടനം നടത്തിയത്. സംശയത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിക്കുള്ളില്‍ കടന്ന് സ്‌ഫോടനം നടത്താനായിരുന്നു ചാവേറിന്റെ പദ്ധതിയെന്നാണ് സൂചനയുണ്ട്. മഗ്‌രിബ് നമസ്‌കാരത്തിനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ തുടരുമ്പോഴാണ് ആക്രമണം നടന്നത്.
ഇന്നലെ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപത്തും ചാവേര്‍ ആക്രമണം അരങ്ങേറിയിരുന്നു. ചാവേറായെത്തിയ യുവാവ് പൊട്ടിത്തെറിക്കുകയായിരുന്നു.
This post was last modified on December 27, 2016 4:15 pm
Leave a Comment