X

ലാഹോറിലെ പാര്‍ക്കില്‍ ചാവേര്‍ സ്‌ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

പാകിസ്താനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ലാഹോറിലെ ഇക്ബാല്‍ നഗരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗുല്‍ഷന്‍-ഇ-ഇക്ബാല്‍ പാര്‍ക്കിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നു വൈകുന്നേരം ആറരയ്ക്കായിരുന്നു സ്‌ഫോടനം. ലാഹോറിലെ ഏറ്റവും തിരക്കുള്ള പ്രദേശമാണ് ഇക്ബാല്‍ പാര്‍ക്ക്. ഈസ്റ്റര്‍ പ്രമാണിച്ച് വളരെ ജനത്തിരക്ക് പാര്‍ക്കിലുണ്ടായിരുന്നു.

പാര്‍ക്കിന്റെ ഒന്നാം ഗേറ്റിനു സമീപത്തായാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഞായറാഴ്ചയും ഈസ്റ്ററുമായതിനാല്‍ പാര്‍ക്കില്‍ ഏറെ തിരക്കുമുണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ പാര്‍ക്ക് വളഞ്ഞിട്ടുണ്ട്. സ്‌ഫേടനത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:53 pm