പാകിസ്ഥാനിലെ ലാഹോറില്‍ ഇന്നലെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് പോലീസുകാരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്.
സര്‍ക്കാരിന്റെ മരുന്ന് നയത്തില്‍ പ്രതിഷേധിച്ച് ഫാര്‍മസിസ്റ്റുകള്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു ചാവേറാക്രമണമുണ്ടായത്. പ്രതിഷേധ റാലി നടത്തിയവരുമായി പോലീസുദ്യോഗസ്ഥര്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഈ സമയം ഒരു ചാവേര്‍ ബൈക്കില്‍ ഇവര്‍ക്കരികില്‍ എത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പഞ്ചാബ് നിയമസഭാ മന്ദിരം, ഗവര്‍ണറുടെ വസതി എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായേക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ഷേരീഫും സൈനിക മേധാവി ജനറല്‍ ബജ്‌വയും അപലപിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഇസ്ലാമാബാദിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
This post was last modified on February 14, 2017 9:28 am
Leave a Comment