X

അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്‌റ് സ്ഥാനത്ത് നിന്ന് പുറത്താക്കി

ലോധ കമ്മിറ്റി റിപ്പോട്ട് അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്.

ബിസിസിഐ പ്രസിഡന്‌റ് സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി നീക്കി. ജസ്റ്റിസ് ആര്‍എം ലോധ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോട്ട് അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. സെക്രട്ടറി അജയ് ഷിര്‍ക്കയേയും പുറത്താക്കി. പുതിയ ഭാരവാഹികളെ നിര്‍ദ്ദേശിക്കാനും കോടതി ഉത്തരവിട്ടു. ബിസിസിഐ ഭരണ പരിഷ്‌കാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലോധ കമ്മിറ്റി റിപ്പോട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ബിസിസിഐ നേതൃത്വം തയ്യാറായിരുന്നില്ല.

സുപ്രീംകോടതിയുടെ നിരന്തര താക്കീതുകളും ഉത്തരവുകളും തള്ളിക്കളഞ്ഞ് മുന്നോട്ട് പോവുകയായിരുന്നു ബിസിസിഐ. അംഗങ്ങളുടെ പ്രായപരിധി, സംസ്ഥാന അസോസിയേഷനുകളുടെ വോട്ടവകാശം തുടങ്ങിയ കാര്യങ്ങളിലുള്ള ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. സുപ്രീംകോടതി ഉത്തരവ്, ക്രിക്കറ്റിന്‌റെ വിജയമാണെന്ന് ജസ്റ്റിസ് ആര്‍എം ലോധ അഭിപ്രായപ്പെട്ടു.

This post was last modified on January 2, 2017 12:03 pm