X

അയ്യപ്പന്‍മാര്‍ക്ക് സര്‍ക്കാര്‍ ആകാശ പരവതാനി വിരിക്കേണ്ട: സുരേഷ് ഗോപി എംപി

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ എത്തുന്ന ഭക്തന്മാര്‍ക്ക് വിമാനത്താവളം ആവശ്യമില്ലെന്ന് സുരേഷ് ഗോപി എംപി. നേരത്തെ ശബരിമലയില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ ശബരിമലയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് അനുകൂലമായി മുഖ്യമന്ത്രി നിലപാട് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി രംഗത്തെത്തിയിരിക്കുന്നത്.

കല്ലും മുള്ളും ചവിട്ടി മല കയറാനാണ് അയ്യപ്പന്‍മാര്‍ ശബരിമലയിലേക്ക് എത്തുന്നത്.അയ്യപ്പന്‍മാര്‍ക്ക് സര്‍ക്കാര്‍ ആകാശ പരവതാനി വിരിക്കേണ്ട. അതുകൊണ്ട് തന്നെ ശബരിമലയില്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ല. പ്രവാസികള്‍ക്കായി പത്തനംതിട്ടയിലോ അല്ലെങ്കില്‍ ഇടുക്കിയിലോ ആണ് വിമാനത്താവളം നിര്‍മ്മിക്കേണ്ടത് അദ്ദേഹം പറഞ്ഞു.

 

This post was last modified on December 27, 2016 2:28 pm