X

സര്‍ജിക്കല്‍ സ്‌ട്രൈക് വ്യാജം, തെളിവിനുവേണ്ടി ഇന്ത്യന്‍ സൈന്യം വ്യാജ ഏറ്റുമുട്ടല്‍ ചിത്രീകരിക്കുന്നു; കശ്മിര്‍ എംഎല്‍എ

അഴിമുഖം പ്രതിനിധി

കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായി സൃഷ്ടിച്ച നാടകം മാത്രമാണ് സര്‍ജിക്കല്‍ സ്‌ട്രൈക് എന്നും സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവുണ്ടാക്കാന്‍ വേണ്ടി ഇന്ത്യന്‍ സൈന്യം വ്യാജ ഏറ്റുമുട്ടലിന്റെ വീഡിയോ ചിത്രീകരിക്കുന്നതായും കശ്മീര്‍ സ്വതന്ത്ര എം എല്‍ എ ഷെയ്ഖ് അബ്ദുള്‍ റാഷിദ്.

ലീപാ താഴ്‌വരയില്‍ കഴിഞ്ഞ മൂന്നു ദിവസമായി സൈന്യം ചിത്രീകരണം നടത്തുന്നുണ്ടെന്നും സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവുണ്ടാക്കാനാണ് ഈ ശ്രമമെന്നും ഷെയ്ഖ് അബ്ദുള്‍ റാഷിദ് ആരോപിച്ചു.

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയെന്നു പറയുന്ന മിന്നലാക്രമണം വ്യാജമാണെന്നും ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും വ്യാപക ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് സൈന്യത്തിന്റെ ഈ നടപടിയെന്നും സൈന്യം സ്ട്രൈക്കിന്റെ തെളിവ് ഹാജരാക്കുകയാണെങ്കില്‍ അത് വ്യാജമാണെന്ന് ഈ ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ സാധിക്കുമെന്നും അബ്ദുള്‍ റാഷിദ് പറയുന്നു.

സൈന്യം ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന അഞ്ച് സ്ഥലങ്ങളില്‍ അവര്‍ പറയുന്ന രണ്ട് സ്ഥലവും എന്റെ മേഖലയാണെന്നും അവിടെ കഴിഞ്ഞ 20 ദിവസമായി യാതൊരു തരത്തിലുള്ള വെടിവയ്‌പ്പോ മറ്റ് സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും ആളുകളുമായി ഞാന്‍ സംസാരിച്ചതാണെന്നും എംഎല്‍എ പറഞ്ഞു.

പാകിസ്താന്‍ സര്‍ജിക്കല്‍ സ്ട്രൈക്  നടന്നിട്ടില്ലെന്ന് തെളിയിക്കാനായി ലോക മാധ്യമങ്ങളെ സംഭവസ്ഥലത്തേക്ക് ക്ഷണിച്ചതുപോലെ തങ്ങളുടെ വാദം തെളിയിക്കാനായി ഇന്ത്യയും ഇതേ മാര്‍ഗം പിന്തുടരണമെന്നാണ് തനിക്ക് പറയാനുള്ളതെന്നു പറഞ്ഞ ഷെയ്ഖ് അബ്ദുള്‍ റാഷിദ് ഒരു വിശ്വാസയോഗ്യമായ ഓര്‍ഗനൈസേഷനായ ഇന്ത്യന്‍ സൈന്യം രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഒരിക്കലും നാടകം കളിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

This post was last modified on December 27, 2016 2:24 pm