X

സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

സൂര്യനെല്ലി പീഡന കേസിലെ ഇരയായ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ട് അത് ഉപയോഗിച്ചില്ലെന്നും സുപ്രീംകോടതി ചോദിച്ചു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോയെന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ പെണ്‍കുട്ടിക്കെതിരായി പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടി പലയിടത്തും കഴിയുകയും ചെയ്തിരുന്നു. ഈ അവസരങ്ങളില്‍ രക്ഷപ്പെടാനുള്ള വഴികളുണ്ടായിരുന്നു. എന്നാല്‍ ഇത് എന്തുകൊണ്ട് പെണ്‍കുട്ടി ഉപയോഗിച്ചെന്ന് കോടതി ആരാഞ്ഞു. പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ വീണ്ടും പരിഗണിക്കും.

This post was last modified on October 13, 2015 2:49 pm

Related Post
Leave a Comment