അഴിമുഖം പ്രതിനിധി
സുശീല ഭട്ടിനെ പ്രത്യേക സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതില്‍ നിയമക്കുരുക്ക്. 2012ല്‍ മന്ത്രിസഭാ തീരുമാനം പ്രകാരം ആണ് സുശീല ഭട്ടിനെ സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2014ല്‍ മുഖ്യമന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഉള്ള കേസുകള്‍ വാദിക്കാന്‍ സുശീല ഭട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. വനം, റവന്യൂ കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിക്കുമ്പോള്‍ വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുന്നത് ഒഴിവാക്കാനായും ആവശ്യമായ ഏകോപനം ഉണ്ടാക്കുന്നതിനായും ആണ് ഈ നടപടി ഉണ്ടായത്. പ്രത്യേക നിയമസഭാ തീരുമാനം ഇല്ലാതെ ഭട്ടിനെ സ്ഥാനത്ത് നിന്ന് മാറ്റിയാലും കേസ് വാദിക്കുന്നതില്‍ തടസ്സങ്ങളില്ല എന്നതും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
This post was last modified on December 27, 2016 4:20 pm
Leave a Comment