X

പിണറായി നേതൃത്വം നല്‍കിയാല്‍ അരുവിക്കരയില്‍ എല്‍ഡിഎഫ് തോല്‍ക്കും; ചന്ദ്രചൂഡന്‍

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ നേതൃത്വം നല്‍കിയ കാലത്താണ് എല്‍ ഡിഎഫ് ശിഥിലമായതെന്ന് ആര്‍ എസ് പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. ഘടകകക്ഷികളെ ദുര്‍ബലമാക്കുകയാണ് പിണറായി ചെയ്തതെന്നും കടുത്ത ഭാഷയില്‍ ചന്ദ്രചൂഡന്‍ ആരോപണം ഉന്നയിച്ചു. പിണറായി നേതൃത്വം നല്‍കുകയാണെങ്കില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്ന മുന്നറിയിപ്പും ചന്ദ്രചൂഡന്‍ നല്‍കി. ബാലകൃഷ്ണ പിള്ളയുമായുള്ള കൂട്ടുകെട്ടും ഇടതുമുന്നണിക്ക് ദോഷം ചെയ്യും.

ആര്‍ എസ് പി ഇടതു മുന്നണിയിലേക്ക് തിരികെ പോകുമെന്ന വാര്‍ത്തകള്‍ ആരുടെയൊക്കയോ വ്യാമോഹം മാത്രം. ആര്‍എസ്പി ഒരിക്കലും ഇടതു മുന്നണിയിലേക്ക് തിരിച്ചു പോകില്ല എന്നും ചന്ദ്രചൂഡന്‍ വ്യക്തമാക്കി.

 

This post was last modified on December 27, 2016 3:10 pm

Related Post
Leave a Comment