X

ടിവി അനുപമയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

അഴിമുഖം പ്രതിനിധി

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടിവി അനുപമയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ക്രോപ് കെയര്‍ ഫൗണ്ടേഷനാണ് എന്ന സംഘടനയാണ് അനുപമയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയില്‍ അമിത കീടനാശിനി സാന്നിദ്ധ്യം ഉണ്ടെന്നുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലിനെ ചോദ്യം ചെയ്താണ് ഫൗണ്ടേഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരളത്തിലെ പച്ചക്കറികളില്‍ തമിഴ്‌നാട്ടിലേതിനേക്കാള്‍ ഇരട്ടിയാണ് കീടനാശിനികളുടെ സാന്നിദ്ധ്യമെന്ന് ഫൗണ്ടേഷന്‍ വാദിക്കുന്നു. കമ്മീഷണര്‍ ഇത് മറച്ചുവച്ച് കമ്മീഷണര്‍ തമിഴ്‌നാട്ടിലെ കര്‍ഷകരെ അപമാനിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം തമിഴ്‌നാട്ടില്‍ നിന്നും ശേഖറിച്ച പച്ചക്കറികളിലെ കീടനാശിനികളുടെ പരിശോധനാ ഫലം പുറത്തുവിടണമെന്നും ഫൗണ്ടേഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

This post was last modified on December 27, 2016 3:24 pm

Related Post
Leave a Comment