X

പ്രായം 8; ലോക കിക്ക്ബോക്സിംഗില്‍ പങ്കെടുക്കാന്‍ കാശ്മീരിന്‍റെ ഇമ്മിണി ബല്യ മിടുക്കി

എട്ടു വയസ്സുള്ള കുട്ടി എന്ന് പറയുമ്പോള്‍ ആദ്യ മനസ്സിലേക്കെത്തുക കളിയും കളിപ്പാട്ടങ്ങളുമാണ്. കശ്മീരിലെ ഉള്‍നാടന്‍ പ്രദേശത്തു നിന്നുള്ള തജാമുള്‍ ഇസ്ലം എന്ന എട്ടു വയസ്സുകാരിയും കളിക്കും. പക്ഷേ തജാമുള്‍ കളിക്കുമ്പോള്‍ എതിരാളികള്‍ ഇടി കൊണ്ടു വീഴും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറ്റലിയില്‍ നടക്കുന്ന ലോക കിക്ക് ബോക്‌സിങില്‍ പങ്കെടുക്കാനൊരുങ്ങുന്ന ആദ്യ കശ്മീര്‍ സ്വദേശിയാണ് തജാമുള്‍.

അഞ്ചാം വയസ്സില്‍ കിക്ക് ബോക്‌സിങ് രംഗത്തേക്ക് കടന്നു വന്ന ഈ കൊച്ചു മിടുക്കി ആഴ്ചയില്‍ 30 മണിക്കൂറാണ് പരിശീലനത്തിനായി മാറ്റിവയ്ക്കുന്നത്. എതിരെ വന്ന പല പ്രമുഖരെയും തറ പറ്റിച്ചതിന്റെ ചരിത്രവും ആണുങ്ങള്‍ക്ക് മാത്രം എന്ന ലോകം വിധിച്ച കളിയില്‍ തജാമുള്‍ രചിച്ചിട്ടുണ്ട്.

ആത്മസമര്‍പ്പണത്തോടെയുള്ള അശ്രാന്ത പരിശ്രമമാണ് തജാമുളിന്റെ വിജയ രഹസ്യം. ഗ്രാമത്തിന്റെതായുള്ള എല്ലാ കുറവുകളും അവള്‍ ചാടിക്കടക്കുന്നു. വലുതാകുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു,ഡോക്ടര്‍. അത് കിക്ക് ബോക്‌സര്‍ ആകണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല. തന്റെ ഗ്രാമത്തില്‍ അതിന് വലിയ ഭാവിയില്ലെന്ന തിരിച്ചറിവു കൊണ്ടാണ്. തന്റെ രാജ്യത്തെയും ഗ്രാമത്തെയും ഉന്നതിയിലേക്ക് നയിച്ച് ഇറ്റലിയില്‍ നിന്നും മടങ്ങു എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഈ ഇമ്മിണി ബല്യ മിടുക്കി.

വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/Zh8apW

This post was last modified on July 7, 2016 1:53 pm