X

2018 ലെ ആപ്പിള്‍ ഐ ഫോണ്‍ എന്തു പുതുമകളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്?

2018 എഡിഷനൊപ്പം മറ്റ് രണ്ട് മോഡൽ ഫോണുകളും ഈ വർഷം ആപ്പിൾ പുറത്തിറക്കാനിടയുണ്ട്.

ആഗോള സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ആപ്പിൾ 2018ൽ പുറത്തിറക്കാൻ പോകുന്ന സ്മാർട്ട്ഫോൺ ഏതായിരിക്കും എന്ന ആരാധകരുടെ ഏറെക്കാലമായുള്ള സംശയം അവസാനിക്കുകയാണ്. എന്നും വലിയ മാറ്റങ്ങൾ ഉള്ളിലൊളിപ്പിച്ചു വരുന്ന ആപ്പിൾ ഫോണുകൾ ഇത്തവണയും പതിവു തെറ്റിച്ചില്ല. 6.1 ഇഞ്ച് എൽ.സി.ഡി ഫോണുകളാണ് 2018ൽ പുറത്തിറങ്ങാൻ പോകുന്നത്. മാത്രമല്ല ഏറെക്കുറേ ഐഫോൺ എക്സിൻെറ സവിശേഷതകളും ഇവയിലുണ്ടാകും. 2018 എഡിഷനൊപ്പം മറ്റ് രണ്ട് മോഡൽ ഫോണുകളും ഈ വർഷം ആപ്പിൾ പുറത്തിറക്കാനിടയുണ്ട്.

ഐഫോൺ എക്സിനെ അപേക്ഷിച്ച് 2018 എഡിഷന് വിലയിൽ ചെറിയൊരു മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഡിസൈനിലും വ്യത്യാസമുണ്ടാകും. ഒറ്റ ലെൻസുള്ള പിൻ ക്യാമറ, അലുമിനിയം ഫ്രെയിം, എന്നിവ പുതിയ മോഡലിലുണ്ടാകും. എന്നാൽ 3ഡി ടച്ച് ഉണ്ടാകില്ല. നിലവിൽ ഐഫോൺ എസ്.ഇ ഒഴികെയുള്ള ഹൈ എൻഡ് സ്മാർട്ട് ഫോണുകളിലെല്ലാം 3ഡി ടച്ച് ഉണ്ടെന്നിരിക്കെയാണ് 2018 എഡിഷനിൽ ഈ ഫീച്ചർ ഒഴിവാക്കിയിരിക്കുന്നത്. വിലയിൽ വലിയൊരു കുറവ് വരുത്താനാണ് പുതിയ നീക്കമെന്നും നിരീക്ഷണമുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് 700 മുതൽ 800 ഡോളർ വരെയാകും വില.

ഫോൺ ഏറെക്കുറെ ഐഫോൺ എക്സ് മാതൃകയിലാണെങ്കിലും, ലോജിക് ബോർഡിലും, ബാറ്ററി പാക്കിലും മാറ്റമുണ്ട്. ഇവ ഐഫോൺ 8 സീരിസിലുള്ളതു പോലെ ആയിരിക്കും. പ്രതീക്ഷിച്ച് സ്വീകാര്യത ഐഫോൺ എക്സിനു കിട്ടാത്തതു കൊണ്ടുതന്നെ 2018 പകുതിയോടെ എക്സ് മോഡൽ നിർത്തലാക്കാനാണ് സാധ്യതയെന്നും പകരം 2018 എഡിഷൻ പുതിയ മോഡൽ അവതരിപ്പിക്കുമെന്നും കെ.ജി.ഐ സ്മാർട്ട് ഫോൺ ടെക് വിദഗ്ദനായ മിങ്ങ് ചി കുവോ പറയുന്നു. വില താരതമ്യേന കുറഞ്ഞത് എന്നാൽ എക്സ് മോഡൽ ഐഫോൺ ആഗ്രഹിക്കുന്നവർക്ക് തികച്ചും സന്തോഷ വാർത്തയാണ് 2018 എഡിഷൻ.

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts