X

സ്മാര്‍ട്ട് ഫോണുണ്ടോ; വാഹന രേഖകളും ലൈസന്‍സും ഇനി കയ്യില്‍ കരുതേണ്ട

സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്ലിക്കേഷനുകളായ ഡിജിലോക്കറിലും എം പപരിവാഹന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടുത്തിയ രേഖകള്‍ളാണ് യഥാര്‍ഥ രേഖകള്‍ക്ക് പകരമായി ഉപയോഗിക്കുക.

വാഹന രേഖകളും ഡ്രൈവിങ്ങ് ലൈസന്‍നും ഇനി ഡിജിറ്റല്‍ രൂപത്തില്‍ കയ്യില്‍ കരുതാം. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഡിജിറ്റല്‍ രൂപത്തിലായാലും അംഗീകൃതമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറയുന്നു. ഇത്തരം രേഖകള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്ലിക്കേഷനുകളായ ഡിജിലോക്കറിലും എംപരിവാഹന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടുത്തിയ രേഖകള്‍ളാണ് യഥാര്‍ഥ രേഖകള്‍ക്ക് പകരമായി ഉപയോഗിക്കുക. വാഹനങ്ങളുടെ ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റല്‍രൂപങ്ങള്‍ക്കും ഇതേ സാധുതയുണ്ട്. കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലത്തിന്റേതാണ് ഉത്തരവ്.

രേഖകളുടെ ഡിജിറ്റല്‍രൂപം ട്രാഫിക് പോലീസോ മോട്ടോര്‍വാഹനവകുപ്പോ പരിഗണിക്കുന്നില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിറകെയാണ് വിവരാവകാശ അപേക്ഷകളടക്കം പരിഗണിച്ചുള്ള കേന്ദ്രനടപടി.

This post was last modified on August 11, 2018 12:20 pm