X

ബിജെപിക്കാര്‍ മാലയിട്ട അംബേദ്കറെ ദലിത് അഭിഭാഷകര്‍ പാലില്‍ കഴുകിയെടുത്തു

ബന്‍സലും ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹയും മാലയിട്ടതോടെ അംബേദ്കര്‍ പ്രതിമ 'അശുദ്ധ'മായതായാണ് ദലിത് അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

ബിജെപിക്കാര്‍ മാലയിട്ട അംബേദ്കര്‍ പ്രതിമയെ പാലിലും ഗംഗാജലത്തിലും കഴുകിക്കുളിപ്പിച്ച് ഉത്തര്‍പ്രദേശിലെ ദലിത് അഭിഭാഷകര്‍. യുപിയിലെ മീററ്റിലാണ് സംഭവം. ഇന്നലെ ബിജെപി സംസ്ഥാന സെക്രട്ടറി സുനില്‍ ബന്‍സലാണ് മീററ്റ് ജില്ലാ കോടതിക്ക് സമീപമുള്ള അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടത്. ബന്‍സലും ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹയും മാലയിട്ടതോടെ അംബേദ്കര്‍ പ്രതിമ ‘അശുദ്ധ’മായതായാണ് ദലിത് അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

യുപിയിലെ ബിജെപി സര്‍ക്കാര്‍ ദലിതുകളെ അടിച്ചമര്‍ത്തുകയാണ്. സംഘപരിവാറിന് അംബേദ്കറുമായി ഒരു ബന്ധവുമില്ല. എന്നിട്ടും അവര്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അംബേദ്കറെ ഉപയോഗപ്പെടുത്തുകയാണ് – അഭിഭാഷകരിലൊരാള്‍ എഎന്‍ഐയോട് പറഞ്ഞു.

This post was last modified on August 11, 2018 12:37 pm