X

ക്ലോണിംഗിലൂടെ വേറൊരു മെസിയെ ഉണ്ടാക്കിത്തരാം: ജനിതക ശാസ്ത്രജ്ഞന്‍ ആര്‍ക്കേഡി നവാറോ

അതേസമയം യഥാര്‍ത്ഥ മെസിയുടെ സ്വഭാവം പോലെയാകണം എന്നില്ല ഡ്യൂപ്ലിക്കറ്റ് മെസിയുടേത് എന്നും നവാറോ പറയുന്നു.

ക്ലോണിംഗ് സാങ്കേതിക വിദ്യയിലൂടെ മറ്റൊരു ലയണല്‍ മെസിയെ കൂടി ഉണ്ടാക്കി കാണിച്ചുതരാം എന്നാണ് ജനിതക ശാസ്ത്രജ്ഞന്‍ ആര്‍കേഡി നവാറോയുടെ അവകാശവാദം. 31 കാരനായ മെസിയെ വീണ്ടും ഒരു കുട്ടിയായി ഉണ്ടാക്കാം. ലോകത്തെ ഏറ്റവും പ്രതിഭാധനനായ സൂപ്പര്‍ ഫുട്‌ബോള്‍ താരമായി മാറാന്‍ കഴിവുള്ള പുതിയ മെസി. യൂറോപ്യന്‍ ജീനോം ഫിനോം ആര്‍കൈവ് തലവനാണ് ആര്‍കേഡി നവാറോ. സ്പാനീഷ് റേഡിയോ സ്‌റ്റേഷന്‍ കാഡേന എസ്ഇആറിന് നല്‍കിയ അഭിമുഖത്തിലാണ് നവാറോ ഈ അവകാശവാദം മുന്നോട്ടുവച്ചത്.

അതേസമയം യഥാര്‍ത്ഥ മെസിയുടെ സ്വഭാവം പോലെയാകണം എന്നില്ല ഡ്യൂപ്ലിക്കറ്റ് മെസിയുടേത് എന്നും നവാറോ പറയുന്നു. ജീവിത പരിസരവും വിദ്യാഭ്യാസമടക്കമുള്ള പശ്ചാത്തലങ്ങളുമെല്ലാം സ്വഭാവം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ഘടകങ്ങളാണ്. യഥാര്‍ത്ഥ മെസി 13ാം വയസിലാണ് അര്‍ജന്റീനയില്‍ നിന്ന് സ്‌പെയിനിലെ ബാഴ്‌സലോണയിലെത്തിയത്. 10 മുതല്‍ 14 വരെ ഹോര്‍മോണ്‍ ന്യൂനയതയ്ക്ക് മെസി ചികിത്സ നേടിയിരുന്നു.

This post was last modified on March 20, 2019 10:36 pm