X

മോദിയുടെ കാപ്പിറ്റോള്‍ ഹില്‍ മാജിക്ക് പ്രസംഗം ടെലിപ്രോംടറിന്റെ സഹായത്തോടെ

യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് കാപ്പിറ്റോള്‍ ഹില്ലില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിശേഷമായ പ്രസംഗത്തിന്റെ പിന്നണി കഥ അദ്ദേഹത്തിനു തന്നെ തിരിച്ചടിയാകുന്നു. ബുധനാഴ്ച അദ്ദേഹം സംയുക്തമ്മേളനത്തെ അഭിസംബോധന ചെയ്ത നടത്തിയ ഇംഗ്ലീഷ് പ്രസംഗത്തിനിടയില്‍ പല തവണ അംഗങ്ങള്‍ എഴുന്നേറ്റു നിന്നു കയ്യടിച്ചതായാണു വാര്‍ത്തകള്‍. യാതൊരു മുന്നൊരുക്കവും കൂടാതെ മോദിയുടെ വായില്‍ നിന്നും അനര്‍ഗളനിര്‍ഗളമായി വാക്കുകള്‍ ഒഴുകിയെന്നാണ് വാഴ്ത്തലുകള്‍. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ടെലിപ്രോംടറിന്റെ സഹായത്തോടെയായിരുന്നു എന്നത് ചിത്രങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ട്വീറ്ററില്‍ വന്ന ചിത്രങ്ങളില്‍ മോദി പ്രസംഗിക്കുന്നതിന്റെ മുന്നിലായി ഇരുവശങ്ങളിലും ഓരോ ടെലിപ്രോംടര്‍ സ്ഥാപിച്ചിരിക്കുന്നത് വ്യക്തമായി കാണാം. ഇതിന്റെ സഹായത്തോടെയാണ് മോദിയുടെ മാജിക്കല്‍ പ്രസംഗം ഉണ്ടായതെന്നു സാരം. കൂടുതല്‍ വായിക്കാന്‍: http://m.rediff.com/news/report/the-teleprompters-behind-modi-magic-on-capitol-hill/20160609.htm

 

This post was last modified on June 11, 2016 12:03 pm

Related Post
Leave a Comment