അഴിമുഖം പ്രതിനിധി
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ബലാംത്സംഗത്തിന് ഇരയായതായി വാര്‍ത്തകള്‍. മള്‍ട്ടി സെപ്ഷ്യാലിറ്റി ഹോസ്പിറ്റലായ ഇവിടെ പുതിയതായി ജോലിക്കെത്തിയ നഴ്സാണ് ആശുപത്രിയുടെ സമീപത്തുള്ള റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന വിജനമായ സ്ഥലത്തുവച്ചു പീഡനത്തിരയായതായി പറയുന്നത്. ക്രൂരമായ ശാരീരികോപദ്രവമേറ്റ പെണ്‍കുട്ടിയെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചെങ്കിലും സംഭവവുമായി ബന്ധപ്പെട്ട ഒരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പെണ്‍കുട്ടിക്ക് ഉണ്ടായ ദുരനുഭവം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുമെന്നതിനാല് ഇതൊരു വാര്‍ത്തയാകാതിരിക്കാന്‍ ആശുപത്രിയധികൃതരുടെ ഭാഗത്തു നിന്നും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പെണ്‍കുട്ടി അക്രമത്തിനിരയായിട്ട് ഒരാഴ്ച കഴിഞ്ഞെന്നാണ് വിവരം. ഈ പെണ്‍കുട്ടി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെങ്കിലും അവിടെയുള്ള ജോലിക്കാരെപോലും ഒഴിവാക്കി രഹസ്യസ്വഭാവത്തോടെയാണ് ചികിത്സ നടക്കുന്നത്. അതേസമയം പെണ്‍കുട്ടിയെ ഈ ആശുപത്രിയില്‍ നിന്നും മാറ്റിയതായും പറയുന്നുണ്ട്.
ഡ്യൂട്ടി കഴിഞ്ഞ താമസസ്ഥലത്തേക്കു പോകുന്ന വഴിക്കാണ് റെയില്‍വേ ട്രാക്കിനടുത്തവച്ച് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നു പറയുന്നു. സംഭവത്തില്‍ എത്രപേരുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ അറിവായിട്ടില്ല. പീഡനത്തിനുശേഷം അബോധവാസ്ഥയിലായ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. അബോധവാസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഈ പെണ്‍കുട്ടിയെ കുറിച്ചും ഒരുവിരവും ആര്‍ക്കും ലഭ്യമായിട്ടില്ല. കുട്ടിയുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നും യാതൊരു പരാധിയും ഉയര്‍ന്നിട്ടുമില്ല. നഴ്സിംഗ് അസോസിയേഷനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നാണ് അവരും പറയുന്നത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യവുമായി വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
This post was last modified on December 27, 2016 4:12 pm