X

ഭീകരാക്രമണം; ആറ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെയായിരുന്നു ആക്രമണം

ശ്രീനഗറില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് പ്രധാന യാത്രമാര്‍ഗത്തിലൂടെയായിരുന്നില്ലെന്നും ഔദ്യോഗികകമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാമമാര്‍ഗത്തിലൂടെ രജിസ്റ്റര്‍ ചെയ്തുള്ള തീര്‍ത്ഥാടക വാഹനത്തിന് സിആര്‍പിഎഫ് അകമ്പടി പോകാറുണ്ട്. ആക്രമിക്കപ്പെട്ട വാഹനത്തിന്റെ പരിസരത്ത് സുരക്ഷസേനയുടെ സാന്നിധ്യം ഇല്ലായിരുന്നു.

ഒരു പൊലീസ് സംഘത്തിനുനേരെയും തീവ്രവാദി ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പഹല്‍ഗാമില്‍ നിന്നും ബല്‍താലില്‍ നിന്നും രണ്ടുവഴികളിലൂടെയാണ് അമര്‍നാഥ് യാത്ര അനുവദിച്ചിരിക്കുന്നത്. കര്‍ശനമായ സുരക്ഷസാന്നിധ്യത്തിലാണ് യാത്രകള്‍ക്ക് അനുമതി ലഭിക്കുന്നത്. ജൂണ്‍ 29 മുതലാണ് തീര്‍ത്ഥാടക യാത്ര ആരംഭിച്ചത്. ഉത്തര കശ്മീരിലെ ബല്‍താല്‍ ബേസ് ക്യാമ്പില്‍ നിന്നും ആറായിരം തീര്‍ത്ഥാടകര്‍ക്കും പരമ്പരാഗത മാര്‍ഗമായ ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ നിന്നും അയ്യായിരം തീര്‍ത്ഥാടകര്‍ക്കുമാണ് ഇത്തവണ തീര്‍ത്ഥാടനത്തിന് അനുമതി ലഭിച്ചിരുന്നത്. 1.2 ലക്ഷം പേരാണ് ആരെ തീര്‍ത്ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. 45 ദിവസം നീണ്ടു നില്‍ക്കുന്നതാണ് അമര്‍നാഥ് തീര്‍ത്ഥാടനം.