അഴിമുഖം പ്രതിനിധി
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഭീകരാക്രമണം. നയതന്ത്രകാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റെസറ്ററന്റിലാണ് ആക്രമണം നടന്നത്. വിദേശികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ബന്ദികളാക്കിയതായാണ് സൂചന. രണ്ട് ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.
അഞ്ചു പേരടങ്ങുന്ന സംഘം രാത്രി 9:20 ഓടെയാണ് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റെസ്‌റ്റോറന്റില്‍ ആക്രമണം നടത്തിയത്. വിദേശികള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ഇത്. ഇപ്പോഴും നിരവധി പേരെ ബന്ദികളാക്കി ഭീകരര്‍ അകത്തു തന്നെയാണ്. പരിസരം മുഴുവന്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് വെടിയുതിര്‍ക്കുന്നുണ്ട്. ഇതില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നാണ് ഇന്ത്യന്‍ ഹൈക്കിമഷന്‍ പുറത്തുവിടുന്ന വിവരം.
This post was last modified on December 27, 2016 4:16 pm
Leave a Comment