X

കൊട്ടിയൂരില്‍ പീഡനം നടത്തിയത് ദൈവത്തിന്റെ സ്വന്തം പ്രതിനിധി: പിണറായി

കൊട്ടിയൂരില്‍ ഹീനകൃത്യം ചെയ്തത ആളെ, ഇയാള്‍ എത്ര ഉന്നതനായാലും എത്ര വലിയ പരിവേഷം ഉണ്ടായാലും കുറ്റവാളി എന്ന നിലയിലാണ് കണ്ടത്

 

ദൈവത്തിന്റെ പ്രതിനിധി ആയ ആളാണ് കൊട്ടിയൂരില്‍ ഹീനകൃത്യം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇയാള്‍ എത്ര ഉന്നതനായാലും എത്ര വലിയ പരിവേഷം ഉണ്ടായാലും കുറ്റവാളി എന്ന നിലയിലാണ് കണ്ടത്. ക്രിമിനല്‍ ആയ ഇയാള്‍ കാനഡയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ എയര്‍ പോര്‍ട്ടിന് അടുത്തു വച്ചാണ് പിടികൂടിയതെന്നും പിണറായി പറഞ്ഞു.

ജിഷാ കേസില്‍ പ്രതികളെ പിടികൂടാത്തതാണ് കൊണ്ടാണ് സെന്‍ കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് മുന്‍ സര്‍ക്കാരാണ് ഉത്തരവാദി എന്നും പറഞ്ഞിട്ടില്ല. കൊല ചെയ്തതിനു ശേഷമുള്ള സംഭവങ്ങളെയാണ് മുന്‍സര്‍ക്കറിനെ കുറ്റപ്പെടുത്തിയത്. സെന്‍ കുമാര്‍ ഡിജിപി സ്ഥാനത്തു ഇരിക്കാന്‍ യോഗ്യത ഉള്ള ആളല്ല. അദ്ദേഹത്തിന്റെ പിന്‍കാല പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യം തെളിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ മുരളീധരന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആകാശത്തു ഒളിഞ്ഞിരിക്കുന്ന മഴമേഘങ്ങളെ റഡാര്‍ വച്ച് കണ്ടു പിടിച്ചു രാസപ്രയോഗം നടത്തി മഴ പെയ്യിക്കാന്‍ തയാറെടുക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സ്ത്രീ പീഡനം കാണുന്നില്ല എന്ന് മുരളീധരന്‍ ചോദിച്ചു.

This post was last modified on March 8, 2017 10:42 am