X

പ്രേരണക്കുറ്റമല്ല വേണ്ടത്; എന്റെ മകനെ അവര്‍ കൊന്നതാണ്: ജിഷ്ണുവിന്റെ അച്ഛന്‍

നാളെ കോളേജിന് മുന്നിലേക്ക് നടത്താനിരിക്കുന്ന മാര്‍ച്ചിന് മാറ്റമില്ലെന്നും അശോകന്‍

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്തിരിക്കുന്ന ആത്മഹത്യ പ്രേരണക്കുറ്റത്തില്‍ അസംതൃപ്തനെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. കുറ്റക്കാരെ സഹായിക്കാനാണ് ഇത്തരത്തില്‍ ദുര്‍ബലമായ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രേരണാ കുറ്റം എളുപ്പത്തില്‍ ഊരിപ്പോരാവുന്ന ഒരു കുറ്റമാണ്. പ്രേരണാ കുറ്റമല്ല ഇവിടെ എടുക്കേണ്ടത്. എന്റെ മകനെ അവര്‍ അടിച്ചും ഇടിച്ചും കൊന്നതാണ്. രാഷ്ട്രീയമായും സാമ്പത്തികമായും അവര്‍ ഒരുപാട് സ്വാധീനം ഉള്ള ആളുകളാണെന്നും അതുകൊണ്ടാണ് അവര്‍ കേസ് ഇങ്ങനെ തേച്ച്മാച്ച് കളയാന്‍ ശ്രമിക്കുന്നതെന്നും അശോകന്‍ അഴിമുഖത്തോട് പറഞ്ഞു. കേസിലെ മുഖ്യകുറ്റക്കാരന്‍ അധ്യാപകനായ പ്രവീണ്‍ ആണ്. അത് ഞങ്ങള്‍ക്കും ഇവിടത്തെ ജനങ്ങള്‍ക്കും അറിയാം.

ഇവര്‍ സ്വാധീനം ഉള്ള ആളുകളായത് കൊണ്ടാണ് കേസ് ആത്മഹത്യയാക്കി മാറ്റി പ്രേരണക്കുറ്റം മാത്രം ചുമത്തിയിരിക്കുന്നത്. എന്റെ മകനെ അവര്‍ കൊന്നതാണ്. നീതി കിട്ടുന്നത് വരെ ഞാന്‍ മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ നാളെ കോളേജിന് മുന്നിലേക്ക് നടത്താനിരിക്കുന്ന മാര്‍ച്ചിന് മാറ്റമില്ലെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

This post was last modified on February 12, 2017 3:47 pm