X

വിമതത്വത്തിന്റെ ജൈവോര്‍ജം; ഇത് തെയ്യക്കാലം- ഫോട്ടോ ഫീച്ചര്‍

ഉത്തര മലബാറില്‍ ഇത് തെയ്യക്കാലം. കൊയ്തൊഴിഞ്ഞ പാടങ്ങളിലും ഇടതൂര്‍ന്ന കാവുകളിലും നിന്ന് രാത്രിയെ അലോസരപ്പെടുത്താതെ ചെണ്ടയുടെ താളവും തോറ്റം പാട്ടിന്റെ ഈരടികളും ഒഴുകി നിറയുകയാണ്. നാടൊന്നാകെ തെയ്യക്കാലത്തിനായി അണിചേരുമ്പോള്‍ ദ്രാവിഡാചാര പഴമയുടെ ചുവപ്പ് നിറം ഗ്രാമങ്ങളാകെ പടരുകയാണ്. ജാതി വ്യവസ്ഥിതിയുടെയും നാടുവാഴിത്ത കാലഘട്ടത്തിന്റെയും ചരിത്രവും രാഷ്ട്രീയവും ഇടകലരുന്ന മിത്തുകള്‍ മറ്റേതൊരു ഉത്സവത്തേക്കാളും സാമൂഹ്യ പ്രസക്തി കൊടുക്കുന്നുണ്ട് തെയ്യത്തിന്. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിഷേധമായി മുടിയേറുന്ന ഓരോ തെയ്യവും വിമതത്വത്തിന്റെ ജൈവികോര്‍ജം ത്തന്നെയാണ് കാഴ്ചക്കാരില്‍ നിറയ്ക്കുന്നത്. സിജീഷ് വി ബാലകൃഷ്ണന്‍ പകര്‍ത്തിയ നരിക്കോട്ടെ തെയ്യ കാഴ്ചകളിലൂടെ…  


This post was last modified on March 11, 2015 12:35 pm