X

ബാര്‍ കോഴക്കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. കെഎം മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവ് നല്‍കാനായി ബാറുടമകളായ ബിജു രമേശ്, രാജ്കുമാര്‍ ഉണ്ണി, സാജു ഡൊമിനിക് എന്നിവരോട് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് ഹര്‍ജികളാണ് ലോകായുക്തക്ക് മുന്നിലുള്ളത്.

അതിനിടെ കേസില്‍ ലോകായുക്തയുടെ നടപടിക്കെതിരെ ബിജു രമേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോഴക്കേസില്‍ നിലവില്‍ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തില്‍ ഖാലിദ് മുണ്ടപ്പള്ളിയുടെ പരാതിയില്‍ സമാന്തര അന്വേഷണം നടത്താനാണ് ലോകായുക്ത തയ്യാറാകുന്നതെന്ന് ബിജു രമേശ് ആരോപിച്ചു. ഇത് ലോകായുക്ത നിയമങ്ങല്‍ള്‍ക്കെതിരാണെന്ന് ബിജു അഡ്വ. സിപി ഉദയഭാനു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

This post was last modified on December 27, 2016 2:51 pm