X

ചരിത്രത്തില്‍ ഇന്ന്: മൂന്നാം പാനിപ്പത്ത് യുദ്ധവും യുഎസ് ആണവവാഹിനി കപ്പലിലെ പൊട്ടിത്തെറിയും

1761 ജനുവരി 14
മൂന്നാം പാനിപ്പത്ത് യുദ്ധം ആരംഭിച്ചു

മൂന്നാം പാനിപ്പത്ത് യുദ്ധം 1761 ജനുവരി 14നു തുടങ്ങി. മറാഠാ സൈന്യവും അഫ്ഗാന്‍ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയും തമ്മിലായിരുന്നു മൂന്നാം പാനിപ്പത്ത് യുദ്ധം. 18 ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. രോഹില്ല അഫ്ഗാനികളുടെയും അവാദിലെ നവാബായ ഷുജാ ഉദ് ദൗളയുടെയും പിന്തുണ അബ്ദാലിക്കുണ്ടായിരുന്നു.യുദ്ധ ഭൂമിയായ പാനിപ്പത്ത് ഡെല്‍ഹിയില്‍ നിന്നും 100 കിലോമീറ്റര്‍ വടക്ക് ആയിരുന്നു. മുഗളന്മാരുടെ പതനത്തിന് ശേഷം ശക്തി പ്രാപിച്ച മറാഠാ സൈന്യത്തെ നയിച്ചത് പേഷ്വ ബാജിറാവു ആയിരുന്നു. പഞ്ചാബില്‍ എത്തിയ മറാഠാ സൈന്യം അഹമ്മദ് ഷാ അബ്ദാലിയുടെ ദുറാനി സാമ്രാജ്യവുമായിയുള്ള മുഖാമുഖ പോരാട്ടത്തിന് വഴിയൊരുക്കി. മറാഠാ സൈന്യം പരാജയപ്പെട്ട യുദ്ധത്തില്‍ ഏകദേശം 60000ത്തിനും70000ത്തിനും ഇടയില്‍ ആളുകള്‍ മരിച്ചതായി കണക്കാക്കുന്നു.

1969 ജനുവരി 14
യുഎസ് ആണവവാഹിനിയായ എന്റര്‍പ്രൈസില്‍ പൊട്ടിത്തെറി

അമേരിക്കയുടെ ആദ്യ ആണവവാഹിനി കപ്പല്‍ എന്റര്‍പ്രൈസില്‍ സ്‌ഫോടനം നടന്നത് 1969 ജനുവരി 14നാണ്. അപകടത്തില്‍ 27 പേര്‍ മരിച്ചു. ഹവായിലെ പേള്‍ ഹാര്‍ബറില്‍ ആയിരുന്നു അപകടം.

കപ്പലില്‍ ഉണ്ടായിരുന്ന റോക്കറ്റ് അവിചാരിതമായി പൊട്ടിത്തെറിച്ചത് 15 വിമാനങ്ങള്‍ തകരാന്‍ ഇടയാക്കി. 1960ല്‍ ആണ് ഈ കപ്പല്‍ സൈന്യത്തിലെത്തിയത്. എഫ്4 ഫാന്റം ജെറ്റ് ലോഡ് ചെയ്യുമ്പോള്‍ റോക്കറ്റ് ഓഫ് ആകുകയായിരുന്നു. 300ലധികം ആളുകള്‍ക്ക് പൊട്ടിത്തെറിയില്‍ പരിക്കേറ്റു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

This post was last modified on January 14, 2015 12:36 pm