അഴിമുഖം പ്രതിനിധി
ദേശീയ ഗെയിംസില്‍ ലാലിസത്തെക്കുറിച്ച് മാത്രമെ പരാതി ഉയര്‍ന്നിട്ടുള്ളൂ എന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലാലിസത്തിന് മുന്‍പ് നടന്ന പരിപാടികളെക്കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. ലാലിസത്തെക്കുറിച്ചുള്ള പരാതി അംഗീകരിക്കുന്നു. ഇതു സംബന്ധിച്ച്
തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. അത്യുന്നതനായ കലാകാരനാണ് മോഹന്‍ലാലെന്നും വിമര്‍ശനങ്ങളോട് വളരെ മാന്യമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
This post was last modified on December 27, 2016 2:41 pm
Leave a Comment