അഴിമുഖം പ്രതിനിധി
കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കാന്‍ താനില്ലെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് സമാപാന വേദിയില്‍ രണ്ടുമന്ത്രിമാര്‍ക്ക് ഇരിപ്പിടം നിശ്ചയിച്ചതില്‍ വീഴ്ച്ചയുണ്ടായതാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഉദ്ഘാടന ചടങ്ങിലെപ്പോലെ കൂവാനായി ചിലരെ സമാപന ചടങ്ങിലും ഇറക്കിയിരുന്നതായും തിരുവഞ്ചൂര്‍ ആരോപിച്ചു. നീന്തല്‍ കുളം പോലും കാണാത്തവര്‍ നീന്തല്‍ മത്സരങ്ങളെ വിമര്‍ശിക്കുന്നതുപോലെയാണ് ചിലരുടെ വിമര്‍ശനമെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ നടന്ന ദേശീയ ഗെയിംസ് സമാപന ചടങ്ങിലെ പ്രമുഖരുടെ കൂടെ തനിക്ക കസേര കിട്ടിയില്ലെന്ന കാരണത്താല്‍ തിരവഞ്ചൂര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സമാപന ചടങ്ങില്‍ പ്രസംഗിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. താന്‍ ഉദ്ദേശിച്ചതുപോലെ സമാപന ചടങ്ങ് നടന്നില്ലെന്ന പരാതിയും മന്ത്രി ഇന്നലെ തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വേദിയുടെ പിറകില്‍ നിന്നാണ് മന്ത്രി ഇന്നലെ ചടങ്ങ് വീക്ഷിച്ചതും. ഇതേ കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പരിപാടികള്‍ നന്നായി കാണാന്‍വേണ്ടിയാണ് താന്‍ ഇറങ്ങി നില്‍ക്കുന്നതെന്നായിരുന്നു തിരുവഞ്ചൂരിന് പറയാനുണ്ടായിരുന്നത്.
This post was last modified on December 27, 2016 2:48 pm
Leave a Comment