X

ഇന്ത്യയെ തങ്ങളുടെ രാജ്യമായി അംഗീകരിക്കുന്നവര്‍ പശുവിനെ മാതാവായി കരുതണമെന്ന് ജാര്‍ഖണ്ട് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ഇന്ത്യയെ തങ്ങളുടെ രാജ്യമായി അംഗീകരിക്കുന്നവര്‍ പശുവിനെ മാതാവായി കരുതണമെന്ന് ജാര്‍ഖണ്ട് മുഖ്യമന്ത്രി രഘുബര്‍ ദാസ്. അതേ സമയം പശു സംരക്ഷണത്തിന്റെ പേരില്‍ ആക്രമണം ഉണ്ടാകരുതെന്നും ദാസ് പറഞ്ഞു. സമീപ കാലത്തുണ്ടായ അക്രമങ്ങളില്‍ പശുക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും ജാര്‍ഖണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

‘ഗോ സംരക്ഷണ വിഷയത്തില്‍ സംഘപരിവാര്‍ ഒറ്റക്കെട്ടാണ്. പശു ഞങ്ങള്‍ക്ക് അമ്മയാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. നിങ്ങള്‍ ഏത് ജാതിയോ മതമോ ആകട്ടെ പശുവിനെ സരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ല’ രഘുബര്‍ ദാസ് കൂട്ടി ചേര്‍ത്തു

This post was last modified on December 27, 2016 2:38 pm