X

ഐ എസില്‍ ചേരാന്‍ വീടുവിട്ടിറങ്ങിയ മൂന്നു സഹോദരങ്ങള്‍

മുഹമ്മദ് ഹംസ ഖാന്‍ എന്ന പത്തൊമ്പതുകാരനും അവന്റെ പിതാവും 16 വയസുള്ള സഹോദരനുമായി ഒക്ടോബര്‍ 4 ന് അയല്‍പക്കത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ക്കായി പോകുന്നു. രാവിലെ 6 നു മുമ്പേ അവര്‍ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. പിതാവ് കുറച്ചുനേരംകൂടി ഉറങ്ങാം എന്ന ചിന്തയില്‍ തന്റെ കിടപ്പറയിലേക്ക് പോയി. ശേഷം സഹോദരങ്ങള്‍ ഇരുവരും ഒത്തുചേര്‍ന്നു, മാസങ്ങളായി അവര്‍ ആസൂത്രണം ചെയ്തു വരികയായിരുന്ന ഒരു തീരുമാനം നടപ്പിലാക്കുന്നതിനുവേണ്ടി. വീടും നാടും ഉപക്ഷേച്ചു സിറിയയിലേക്ക് പോവുക. അവിടെ ചെന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗങ്ങളാവുക. ഖാന്‍ സഹോദരന്മാര്‍ക്കൊപ്പം അവരുടെ 17 വയസുള്ള സഹോദരിയും ഈ ഉദ്ദേശത്തില്‍ കൂടെയുണ്ടായിരുന്നു. മാതാപിതാക്കള്‍ ഉറക്കമായി എന്ന് തീര്‍ച്ചപ്പെടുത്തിയശേഷം മൂവരും തങ്ങളുടെ പാസ്‌പോര്‍ട്ടും തുര്‍ക്കിയിലേക്കുള്ള വിമാനടിക്കറ്റുകളുമെടുത്ത് പുറത്തിറങ്ങി. ഒരു ടാക്‌സി വിളിച്ചു ഒ’ഹറെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തങ്ങളെ കൊണ്ടുപോകാന്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക.

http://www.washingtonpost.com/world/national-security/three-american-teens-recruited-online-are-caught-trying-to-join-the-islamic-state/2014/12/08/8022e6c4-7afb-11e4-84d4-7c896b90abdc_story.html

This post was last modified on December 9, 2014 8:08 pm