X

തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാല് പേരുടെ മൃതദേഹം: രണ്ടു പേരുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍

കൊലപാതകമാണെന്നും മരണപ്പെട്ട ഡോക്ടര്‍ ദമ്പതികളുടെ മകനായിരിക്കാം പ്രതിയെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം നന്ദന്‍കോട് ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടില്‍ നാല് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടെത് ചാക്കില്‍കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. ഡോ. ജീന്‍ പദ്മയും ഭര്‍ത്താവ് പ്രൊഫ. രാജരങ്കം, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ ഒരു മണിയോടെ ഈ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ എത്തിയ പോലീസും ഫയര്‍ഫോഴ്‌സുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. അഞ്ചു പേരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

കൊലപാതകമാണെന്നും ഡോക്ടര്‍ ദമ്പതികളുടെ മകന്‍ കേദര്‍ ജിന്‍സണായിരിക്കാം പ്രതിയെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേദര്‍ ഒളിവില്‍ പോയിയെന്നും ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരുകയാണ്.

This post was last modified on April 9, 2017 10:29 am