X
    Categories: കായികം

ലോക റാങ്കിംഗ്; ആദ്യ ആയിരത്തില്‍ പോലും ഇല്ലാതെ ടൈഗര്‍ വുഡ്‌സ്

ലോകറാങ്കില്‍ റെക്കോര്‍ഡിട്ട താരമാണ് വുഡ്‌സ്

ഗോള്‍ഫില്‍ ഒരു കാലത്ത് തന്റെതായ അധീശത്വം പുലര്‍ത്തിയിരുന്ന ടൈഗര്‍ വുഡ്‌സിന്റെ ഇങ്ങനെയൊരു പതനം അദ്ദേഹത്തിന്റെ ആരാധകര്‍ സ്വപ്‌നത്തിലെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ഇതാദ്യമായി ലോക ഗോള്‍ഫ് റാങ്കിംഗില്‍ ആദ്യത്തെ ആയിരം സ്ഥാനങ്ങളില്‍ നിന്നും പുറത്തുപോയിരിക്കുകയാണ് വുഡ്‌സ്. പുതിയ റാങ്കിംഗ് പ്രകാരം വുഡ്‌സിന്റെ സ്ഥാനം 1,005 ആണ്. 683 ആഴ്ചകളില്‍ തുടര്‍ച്ചയായി ഒന്നാം റാങ്കിംഗില്‍ തുടര്‍ന്നു റെക്കോര്‍ഡിട്ട് ഇട്ടിട്ടുള്ള ഈ 41 കാരനു പരിക്കു മൂലം കഴിഞ്ഞ രണ്ടുവര്‍ഷം കളിക്കളത്തില്‍ പരിതാപകരമായ പ്രകടനം നടത്തേണ്ടി വന്നതാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വന്നതിനു കാരണമായി പറയുന്നത്. 2014 മുതല്‍ പുറം വേദന കാരണം പല തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു വുഡ്‌സിന്. 2008 നുശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ ടൈഗര്‍ വുഡ്‌സ് വിജയിച്ചിട്ടില്ല.

This post was last modified on July 18, 2017 5:39 pm