X

ഉദുമല്‍പേട്ട ദുരഭിമാന കൊലപാതകം: നാലു പേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് കഴിഞ്ഞ ദിവസം ഉദുമല്‍പേട്ടെയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ജഗദീശന്‍, ശെല്‍വകുമാര്‍, മണികണ്ഠന്‍, മദന്‍ എന്നിവരാണ് അറസ്റ്റിലായത്.

കുമാരലിംഗം സ്വദേശിയായ ശങ്കര്‍ (22) എന്ന യുവാവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പഴനി സ്വദേശിയായ കൗസല്യയുടെ (19) പിതാവ് ചിന്നസ്വാമി (48) കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. അറസ്റ്റിലായവര്‍ ചിന്ന സ്വാമിയുടെ സുഹൃത്തുക്കളുമാണ്.

തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യ ദളിത് വിഭാഗമായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ട ശങ്കറിനെ വിവാഹം ചെയ്തതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഇരുവരും രഹസ്യമായാണ് വിവാഹം കഴിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കൗസല്യ കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉദുമല്‍പേട്ട സന്ദര്‍ശിക്കും.

This post was last modified on December 27, 2016 3:55 pm

Related Post
Leave a Comment