X

കയ്പമംഗലം ചോദ്ദിച്ചു വാങ്ങി ടിഎന്‍ പ്രതാപന്‍

അഴിമുഖം പ്രതിനിധി

ഉമ്മന്‍ചാണ്ടി-സുധീരന്‍ തര്‍ക്കം സ്‌ക്രീനിങ് കമ്മിറ്റിയിലും തുടരുന്നു. സുധീരന്‍ മാറ്റണമെന്നാവശ്യപ്പെട്ട നാല് എംഎല്‍എമാരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗത്തിലും ആവര്‍ത്തിച്ചു. കെപിസിസി പ്രസിഡന്റും തന്റെ നിലപാടില്‍ നിന്ന് പിന്നാക്കം പോയില്ല.

എപി അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ നിന്നും തലശേരിയിലേക്ക് മാറ്റി. പകരം കണ്ണൂരില്‍ സതീശന്‍ പാച്ചേനിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുക.

ഇത്തവണ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന ടി എന്‍ പ്രതാപന്‍ കയ്പമംഗലത്ത് മത്സരിക്കും. കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് അദ്ദേഹം അയച്ച കത്തിനെ കുറിച്ച് രാഹുല്‍ ഗാന്ധി സ്‌ക്രീനിങ് കമ്മിറ്റിയില്‍ പരാമര്‍ശിച്ചു. സീറ്റ് നല്‍കിയാല്‍ വിജയിച്ചു കാണിക്കാമെന്ന് പ്രതാപന്‍ കത്തില്‍ കുറിച്ചു. എന്നാല്‍ കത്ത് അയച്ചുവെന്ന കാര്യം പ്രതാപന്‍ നിഷേധിച്ചു. രാഷ്ട്രീയ എതിരാളികളാണ് കത്തെഴുതിയതെന്ന് പ്രതാപന്‍. എന്നാല്‍ ഡീന്‍ കുര്യാക്കോട് പ്രതാപന് എതിരെ രംഗത്തെത്തി. യുവാക്കള്‍ക്കായി മത്സരംഗത്തു നിന്നും മാറി നില്‍ക്കുന്നുവെന്ന് പറഞ്ഞിട്ട് 28-കാരന്റെ അവസരം നഷ്ടമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

ഷാനിമോള്‍ ഉസ്മാനെ അമ്പലപ്പുഴയില്‍ മത്സരിപ്പിക്കണം എന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ ബിന്ദു കൃഷ്ണയേയും മത്സരിപ്പിക്കും. പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് ധര്‍മ്മടത്ത് മമ്പറം ദിവാകരനേയും മത്സരിപ്പിക്കും.

സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളില്‍ തീരുമാനം മാറിയിട്ടില്ല.

സുരേന്ദ്രന്‍ പിള്ള കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ നിന്ന് രാജിവച്ചു. ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ജെഡിയുവില്‍ ചേരുമെന്നും നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകളുണ്ട്. യുഡിഎഫില്‍ സീറ്റ് നിഷേധിക്കപ്പെട്ട ജോണി നെല്ലൂരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി. കോതമംഗലം, അങ്കമാലി, മൂവാറ്റുപ്പുഴ സീറ്റുകളാണ് പരിഗണിക്കുന്നത്. ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 3:59 pm

Related Post
Leave a Comment