X

കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച പത്ത് ടെസ്റ്റ് ക്രിക്കറ്റ് പ്രകടനങ്ങള്‍

2008-ല്‍ ചെന്നൈയില്‍ വീരേന്ദര്‍ സേവാഗ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറി ഓര്‍ക്കുന്നുണ്ടോ. 2007-ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര മുതല്‍ മികച്ച ഫോമിലായിരുന്ന സേവാഗ് റണ്‍സുകള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ചെന്നൈ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് ദിവസം കൊണ്ട് 540 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചു കൂട്ടി. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ഇന്ത്യ 87 റണ്‍സിന്റെ ലീഡ് പിടിച്ചെടുത്തു. സ്‌കോര്‍ 627. അതിന് സഹായിച്ചത് സേവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനവും. മത്സരം സമനിലയില്‍ അവസാനിച്ചു. പക്ഷേ ഈ മത്സരം റെക്കോര്‍ഡ് പുസ്തകത്തില്‍ എഴുതപ്പെട്ടത് വേറൊരു പ്രത്യേകതയുടെ പേരിലാണ്. 269 പന്തില്‍ നിന്ന് ചരിത്രത്തിലെ അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ചെന്നൈയില്‍ സേവാഗ് നേടിയത്. രണ്ട് ട്രിപ്പിള്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരനും ബ്രാഡ്മാനുശേഷം രണ്ടാമനുമായി സേവാഗ്. കഴിഞ്ഞ ദശാബ്ദത്തിലെ 10 കിടിലന്‍ ടെസ്റ്റ് പ്രകടനങ്ങളെകുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/3ZwNEl

This post was last modified on February 10, 2016 6:14 pm