കാരബാവോ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിക്കെതിരെ ടോട്ടന്‍ഹാമിന് ജയം. ജയത്തോടെ രണ്ടു പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ ടോട്ടന്‍ഹാമിന് നേരിയ മുന്‍തൂതൂക്കമായി. മത്സരത്തിന്റെ ആദ്യ പകുതിയുടെ 26 ാം മിനുട്ടില്‍ ടോട്ടന്‍ഹാമിന്റെ ഹാരികെയ്ന്‍ ആണ് നിര്‍ണായക ഗോള്‍ നേടിയത്. ചെല്‍സി ഗോള്‍ കീപ്പര്‍ കെപ അരിസബാലഗ ഹാരി കെയ്നിനെ ഫൗള്‍ ചെയ്തതിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് ഹാരി കെയ്ന്‍ ടോട്ടന്‍ഹാമിന് ലീഡ് നേടി കൊടുത്തത്.
ഫൗള്‍ ചെയ്യുന്നതിന് തൊട്ട് മുന്‍പ് കെയ്നിന്റെ മുന്നേറ്റം റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു. എന്നാല്‍ ഓഫ് സൈഡ് തീരുമാനത്തില്‍ വാറിന്റെ (വീഡിയോ അസിസ്റ്റന്റ് റഫറി) സഹായം തേടിയ റഫറി ഓഫ് സൈഡ് വിധിച്ചില്ല. പീന്നീട് നടന്ന ഫൗളിലായിരുന്നു പെനാല്‍റ്റി അനുവദിച്ചത്. ഗോള്‍ വഴങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച ചെല്‍സി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ഗോളിന് അടുത്ത് എത്തിയെങ്കിലും കാന്റെയുടെയും ഹഡ്സണ്‍ ഒഡോയിയുടെയും ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചത് ചെല്‍സിക്ക് വിനയായി. രണ്ടാം പകുതിയിലും ചെല്‍സി ഉണര്‍ന്ന് കളിച്ചെങ്കിലും സമനില നേടാന്‍ പോലും സാധിച്ചില്ല.
Leave a Comment