X

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതുകൊണ്ടാണ് നാക്കുളിക്കിയത്; വിശദീകരണവുമായി തിരുവഞ്ചൂര്‍

ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു

നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ നാവുപിഴച്ചതിന് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പെമ്പിളൈ ഒരുമൈ എന്ന് തിരുവഞ്ചൂര്‍ ഉച്ചരിച്ചപ്പോഴുണ്ടായ പിഴവ് ട്രോളര്‍മാര്‍ ആഘോഷിച്ചിരുന്നു. ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു. അതിന്റെ പേരില്‍ നിയമസഭയില്‍ ഭരണപക്ഷം മനുഷ്യത്വരഹിതമായാണ് ആക്ഷേപിക്കുന്നത്. മനുഷ്യത്വരഹിതമായ വിമര്‍ഷനങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കണമെന്നും അദ്ദേഹം ഇന്ന് സഭയില്‍ ആവശ്യപ്പെട്ടു.