X

നിറഭേദങ്ങളില്‍ കേരളം വരച്ച ഗുജറാത്തുകാരന്‍ പാര്‍ത്ഥ് ജോഷി ഇനി കേരളം ശരിക്കൊന്ന് ചുറ്റിക്കാണും

പന്ത്രണ്ടു വയസ്സുള്ള ഈ കലാകാരന്‍ ഗുജറാത്തിലെ വഡോദര സ്വദേശിയാണ്. ജോഷിയുള്‍പ്പടെയുള്ള നാല് ഇന്ത്യക്കാര്‍ രണ്ട് കുടുംബാംഗങ്ങളോടൊപ്പം കേരളാ ടൂറിന് അര്‍ഹരായി.

കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച ക്ലിന്റ് രാജ്യാന്തര ചിത്രരചനാ മത്സരത്തില്‍ ഒന്നാം സമ്മാനം ‘പാര്‍ത്ഥ്‌ ജോഷിക്ക്’. പന്ത്രണ്ടു വയസ്സുള്ള ഈ കലാകാരന്‍ ഗുജറാത്തിലെ വഡോദര സ്വദേശിയാണ്. എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥമാണ് കുട്ടികള്‍ക്കായുള്ള ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് കോമ്പറ്റിഷന്‍ നടത്തിയത്. ജോഷിയുള്‍പ്പടെയുള്ള നാല് ഇന്ത്യക്കാര്‍ രണ്ട് കുടുംബാംഗങ്ങളോടൊപ്പം കേരളാ ടൂറിന് അര്‍ഹരായി.

അവാര്‍ഡ് പട്ടികയില്‍ 110 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 15 പേര്‍ കുടുംബാംഗങ്ങളോടൊപ്പമുള്ള ടൂര്‍ പാക്കേജിന് അര്‍ഹത നേടി. 96 രാജ്യങ്ങളില്‍ നിന്നായി 4-16 വയസ് പ്രായമുള്ളവര്‍ വരച്ച 39,000 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനക്ക് എത്തിയത്. കഥകളിയും ആനയും തെങ്ങിന്‍തോപ്പും കളരിപ്പയറ്റും ക്രിസ്ത്യന്‍ പള്ളിയും വള്ളം കളിയും വാസ്‌കോ ഡ ഗാമയും വാഴയിലയും സദ്യയുമെല്ലാം ചേര്‍ന്നതാണ് പാര്‍ത്ഥ് ജോഷി വരച്ച കേരള ചിത്രം.

ബംഗ്ലാദേശില്‍ നിന്നുള്ള പതിനാലുകാരിയായ ‘നഫീസ തബസ്സും ഓതേ’-യാണ് രണ്ടാം സമ്മാനം നേടിയത്. അവളുള്‍പ്പടെയുള്ള പത്ത് പേര്‍ക്കും കുടുംബത്തോടൊപ്പം കേരള ടൂറിന് അര്‍ഹത നേടി. ആറd വയസ്സുള്ള മലയാളി പെണ്‍കുട്ടിയായ ആരാധ്യ പി.ജി-ക്കാണ് മൂന്നാം സമ്മാനം. ആതിഥേയ സംസ്ഥാനത്തില്‍ നിന്നുള്ള 40 സമ്മാന ജേതാക്കള്‍ക്ക് 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും.

ആദ്യ മൂന്ന് സമ്മാന ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും ലഭിക്കും. മറ്റ് ഇരുപത് വിജയികള്‍ക്കും മെമന്റോ ലഭിക്കും. ‘മത്സരത്തിന്റെ 2018-ലെ പതിപ്പിന് ആദ്യ പതിപ്പിനെ അപേക്ഷിച്ച് വ്യാപകമായ സ്വീകരണമാണ് ലഭിച്ചത്. ഇത്തവണ 38,995 എന്‍ട്രികളാണ് ലഭിച്ചത്. കഴിഞ്ഞ തവണ അത് 5,000 ആയിരുന്നു. ആഗോളതലത്തില്‍ നടത്തിയ ഈ പതിപ്പ് എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു’- എന്ന് ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. 23 ഭാഷകളിലൂടെ ആഗോളതലത്തില്‍ പ്രചരണം നടത്തിയതാണ് ഇത്രയധികം സ്വീകാര്യത ലഭിക്കാന്‍ കാരണം. ‘മത്സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 50 ലക്ഷം ആളുകളിലെങ്കിലും എത്തിയിട്ടുണ്ടെന്നാണ്ഞങ്ങള്‍ കണക്കാക്കുന്ന’തെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ചൂണ്ടിക്കാട്ടി.

This post was last modified on June 17, 2019 8:14 pm