X

ടിപി വധം; വിഎസിന്റെ ആവശ്യത്തില്‍ കെപിസിസി ഇടപെടുന്നു

അഴിമുഖം പ്രതിനിധി

ടിപിചന്ദ്രശേഖരന്‍ വധക്കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കെപിസിസി. ഇത് സംബന്ധിച്ച് കെപിസിസി രാഷ്ട്രീയ പ്രമേയം പാസാക്കി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെടുവാന്‍ കെപിസിസി തീരുമാനിച്ചത്.

സംഭവത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് വിഎസിന്റെ ആവശ്യത്തിലൂടെ വ്യക്തമാകുന്നെന്നും, പിണറായി വിജയന്റെ കൈകളും ടി.പി.വധത്തിന് പിന്നിലുണ്ടോയെന്ന് സംശയം ബലപ്പെടുന്നതാണ് സിപിഎം ഇപ്പോള്‍ തുടരുന്ന സമീപനമെന്നും കോണ്‍ഗ്രസ് കമ്മറ്റി വിലയിരുത്തി.

ടിപി വധക്കേസില്‍ കോടതി ശിക്ഷിച്ച പാര്‍ട്ടി അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് പിബിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ഫലത്തില്‍ വിഎസ് ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തായ അവസ്ഥയാണ്. എന്നാല്‍ കുറ്റവാളികളായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറായതുമില്ല. കേസില്‍ പെട്ട പി മോഹനനെ സംസ്ഥാന കമ്മറ്റിയിലെത്തുകയും ചെയ്തു.

This post was last modified on December 27, 2016 2:47 pm

Related Post
Leave a Comment