X

കോട്ടയത്ത് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

അഴിമുഖം പ്രതിനിധി

കോട്ടയത്ത് റെയില്‍വേ പാളത്തില്‍ ബൈക്കും സര്‍വേ കല്ലും വച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിലാണ് ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ദിബ്രുഗഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ നേര്‍ക്കാണ് അട്ടിമറി ശ്രമം ഉണ്ടായത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് മൂന്ന് അട്ടിമറി ശ്രമങ്ങളും ഉണ്ടായത്. മലബാര്‍ എക്‌സ്പ്രസിനെയാണ് ബൈക്ക് ട്രാക്കില്‍ നിര്‍ത്തി അട്ടിമറിക്കാന്‍ ശ്രമിച്ചത്. ബൈക്കിനെ ട്രെയിന്‍ ട്രാക്കിലൂടെ കുറെ ദൂരം തള്ളിനീക്കി. പിന്നീട് ട്രെയിന്‍ നിര്‍ത്തി ബൈക്ക് എടുത്തു മാറ്റി. ട്രാക്കില്‍ ബൈക്ക് കണ്ടെത്തിയത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ക്കുകയും ടയറുകളുടെ കാറ്റ് ഊര് വിടുകയും ചെയ്തിരുന്നു. പാലക്കാട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ അമൃത എക്‌സ്പ്രസിനേയും ദിബ്രുഗഡ് എക്‌സ്പ്രസിനേയും സര്‍വേക്കല്ലിട്ടാണ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്.

This post was last modified on December 27, 2016 3:22 pm

Related Post
Leave a Comment