X

സഹപ്രവര്‍ത്തകരുടെ നിസഹകരണം: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പാള്‍ രാജി വച്ചു

അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഭാഗത്ത് നിന്നുള്ള നിസഹകരണ മനോഭാവമാണ് രാജിക്ക് കാരണമെന്ന് മാനബി പറയുന്നു.

സഹപ്രവര്‍ത്തകരുടെ നിസഹകരണം മൂലം സഹികെട്ട് രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ജോലി രാജി വച്ചു. ഒന്നര വര്‍ഷം പ്രിന്‍സിപ്പാളായി ജോലി ചെയ്ത ശേഷമാണ് പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ കൃഷ്ണനഗര്‍ വനിതാ കോളേജ് പ്രിന്‍സിപ്പാളായിരുന്ന മാനബി ബാനര്‍ജിയുടെ രാജി. അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഭാഗത്ത് നിന്നുള്ള നിസഹകരണ മനോഭാവമാണ് രാജിക്ക് കാരണമെന്ന് മാനബി പറയുന്നു. മാനബിയുടെ രാജിക്കത്ത് ലഭിച്ചതായും ഹയര്‍ സെക്കണ്ടറി വകുപ്പിന് അയച്ചുകൊടുത്തതായും നാദിയ ജില്ലാ മജിസ്‌ട്രേറ്റ് സുമിത് ഗുപ്ത പറയുന്നു. 2015 ജൂണ്‍ ഒമ്പതിനാണ് പ്രിന്‍സിപ്പാളായി മാനബി ചുമതലയേറ്റത്. അതേസമയം പ്രിന്‍സിപ്പാളിന്‌റെ ആരോപണം സഹപ്രവര്‍ത്തകര്‍ തള്ളി.

This post was last modified on December 31, 2016 12:10 pm