X

തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം; അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ ഉത്തരവ്

അഴിമുഖം പ്രതിനിധി

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം വിവാദമായ സംഭവത്തില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദത്തിലേക്ക് നീങ്ങിയതിനെത്തുടര്‍ന്നാണ് നടപടി. ചീഫ് സെക്രട്ടറിയ്ക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. 

വകുപ്പിലെ എല്ലാവരും തന്‍റെ സഹോദരി സഹോദരന്മാരാണെന്നും അതിനാലാണ് പിറന്നാള്‍ ആഘോഷം വ്യത്യസ്തമായ രീതിയില്‍ ആക്കിയത് എന്നാണ് തച്ചങ്കരി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.കമ്മീഷണര്‍ സ്ഥാനം ഏറ്റെടുത്ത് 11 മാസം തികയുന്നതും ജന്മദിനവും ആഗസ്റ്റ് 10 ആയത് യാദൃച്ഛികമായെന്നും അദ്ദേഹം ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു. വകുപ്പില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ എണ്ണമിട്ട് നിരത്തിയ ഇ-മെയില്‍ സന്ദേശത്തില്‍ പിറന്നാള്‍ ദിനത്തില്‍ വരുന്നവര്‍ക്ക് മധുരം നല്‍കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ ആര്‍.ടി ഓഫിസുകളില്‍ തച്ചങ്കരിയുടെ നിര്‍ദ്ദേശം എത്തിയത്. കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ ജോയന്‍റ് കമീഷണറുടെ സന്ദേശവുമെത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ മധുരം വിതരണം ചെയ്യാന്‍ ചെലവാകുന്ന തുക ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ തരുമെന്നായിരുന്നു അതില്‍ അറിയിച്ചിരുന്നത്.

This post was last modified on December 27, 2016 4:30 pm