X
    Categories: യാത്ര

നന്ദി ഹില്‍സിന്റെ സൗന്ദര്യം അനുഭവിച്ച് 4850 അടി മല കയറിയ 20 അന്ധരുടെ കഥ!

'നല്ല വെയിലുള്ള സമയത്ത് നടക്കുമ്പോള്‍ പെട്ടെന്ന് ഒരു മരത്തിന് തണലില്‍ എത്തുമ്പോള്‍ ഒരു തണുത്ത കാറ്റ് വീശുന്നത് പോലെ തോന്നും. എന്നാല്‍ ഇത് കാണാന്‍ കഴിയില്ല. അതേസമയം ചുറ്റിനുമുള്ള പലതും ഇങ്ങനെ അനുഭവിക്കാന്‍ കഴിയും.'

ഒക്ടോബര്‍ 27-ന് ബാംഗ്ലൂരിന് അടുത്തുള്ള 4850 അടി ഉയരമുള്ള നന്ദി ഹില്‍സ് 20 പേര്‍ ചേര്‍ന്ന് കീഴടക്കി. എന്നാല്‍ ഈ 20-പേര്‍ക്കും ഒരു പ്രത്യകതയുണ്ട്. ഇവര്‍ 20-പേരും കാഴ്ച ശക്തി ഇല്ലാതവരായിരുന്നു. ഇവരെ സഹായിക്കാന്‍ 20 വോളന്റിയേര്‍സ് ഉണ്ടായിരുന്നു.

ഇന്ത്യയില്‍ 64% അംഗ വൈകല്യമുള്ളവരും തൊഴില്‍രഹിതരാണ്, 27% പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. കാഴ്ച വൈകല്യമുള്ള 20 പേരുടെ ഈ യാത്ര, അംഗ വൈകല്യമുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്. കാഴ്ച വൈകല്യമുള്ളരും വോളന്റിയേര്‍സും ബാംഗ്ലൂരില്‍ വെച്ചാണ് കണ്ടിമുട്ടിയത്. എന്നിട്ട് ഒരുമിച്ചാണ് നന്ദി ഹില്‍സിലേക്ക് പോയത്.

കാഴ്ച വൈകല്യമുള്ളവരെ ഗൈഡ് ചെയ്യാനായി വോളന്റിയേര്‍സിന് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. നന്ദി ഹില്‍സിന് താഴെ അവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം മല കയറാന്‍ ആരംഭിച്ചു. നാല് മണിക്കൂറെടുത്താണ് നന്ദി ഹില്‍സ് അവര്‍ കയറിയത്. ഒരുപാട് ചിരിയും കളിയുമായി ആഘോഷപൂര്‍വമാണ് അവര്‍ യാത്ര നടത്തിയത്. വോളന്റിയേര്‍സ് കണ്ണ് അടച്ച് കമ്പും കുത്തി മല കയറാനും ഇതിനിടയില്‍ പഠിച്ചു.

എനേബിള്‍ ഇന്ത്യയും (EnAble India) ബിക്കത്ത് അഡ്വെഞ്ചര്‍സ് (Bikat Adventures) എന്നിവര്‍ ചേര്‍ന്നാണ് ഈ യാത്ര സംഘടിപ്പിച്ചത്. എനേബിള്‍ ഇന്ത്യ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ചാരിറ്റബിള്‍ ട്രെസ്റ്റ് ആണ്. 20 വര്‍ഷമായി അംഗ വൈകല്യമുള്ളവരുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന ഒരു ട്രെസ്റ്റ് ആണ് ഇത്. ട്രെക്കിങ്ങ്, റോക്ക് ക്ലൈമ്പിങ് തുടങ്ങിയ അഡ്വെഞ്ചര്‍ പരിപാടിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബിക്കത്ത് അഡ്വെഞ്ചര്‍സ് നല്‍കുന്നു.

‘ഇവിടൊരു മരം ഉണ്ട്, അത് തൊട്ട് നോക്കുക – എന്നിങ്ങനെ ട്രെക്കിങ് സമയത്ത് ഞങ്ങള്‍ വിവരിക്കാറുണ്ട്. സ്പര്‍ശവും അനുഭവവും പ്രധാനമാണ്. ഉദാഹരണത്തിന്, നല്ല വെയിലുള്ള സമയത്ത് നടക്കുമ്പോള്‍ പെട്ടെന്ന് ഒരു മരത്തിന് തണലില്‍ എത്തുമ്പോള്‍ ഒരു തണുത്ത കാറ്റ് വീശുന്നത് പോലെ തോന്നും. എന്നാല്‍ ഇത് കാണാന്‍ കഴിയില്ല. അതേസമയം ചുറ്റിനുമുള്ള പലതും ഇങ്ങനെ അനുഭവിക്കാന്‍ കഴിയും.’- എനേബിള്‍ ഇന്ത്യ ബിരുദധാരി ആയ രാജേഷ് ജയന്ന പറഞ്ഞു.

ചിത്രം: നബീല്‍ സികെഎം

20 പേരില്‍ ഒരാള്‍ക്ക് കാഴ്ച വൈകല്യവും ശാരീരിക വൈകല്യവും ഉണ്ടായിരുന്നു. അവസാന 100 പടികള്‍ കയറാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി. വോളന്റിയേര്‍സ് എല്ലാരുംകൂടി അദ്ദേഹത്തെ മുകളില്‍ എത്താന്‍ സഹായിച്ചു. താനൊരു രഥത്തില്‍ യാത്ര ചെയ്യുന്നതു പോലെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. മുകളില്‍ എത്തിയ അദ്ദേഹത്തെ മറ്റു അംഗങ്ങള്‍ കൈകൊട്ടിയും സന്തോഷത്തോടെയും അഭിനന്ദിച്ചു.

മുകളില്‍ എത്തി എല്ലാവരും ഉച്ചയൂണ് കഴിച്ചു. സംഘത്തില്‍ ബധിരനായ ഒരാളുടെ ആംഗ്യ ഭാഷ ക്ലാസും ഇതോടൊപ്പം ഉണ്ടായിരുന്നു. കാഴ്ച വൈകല്യമുള്ളവര്‍ വോളന്റിയേര്‍സിന്റെ കൈകള്‍ പിടിച്ചാണ് ഇത് പഠിച്ചത്. ബിക്കത്ത് അഡ്വെഞ്ചര്‍സ് അംഗങ്ങളായ കാംബ്രിയ സോയറും ശ്രേയാസ് സത്യപ്രകാശും പര്‍വ്വതാരോഹണത്തെ കുറിച്ചുള്ള ചോദ്യോത്തരം സംഘടിപ്പിച്ചു. സൂര്യാസ്തമയം കണ്ടു കഴിഞ്ഞാണ് സംഘം മടങ്ങിയത്.

1999-ല്‍ ശാന്തി രാഘവനും, ദിപേഷ് സുതാരിയയും ചേര്‍ന്നാണ് എനേബിള്‍ ഇന്ത്യ ആരംഭിച്ചത്. സ്വന്തം സഹോദരന്റെ കാഴ്ച ശക്തി മങ്ങി തുടങ്ങിയതും, അനിയന്‍ ജോലി ഒന്നും കിട്ടാതെ വന്നപ്പോഴുമാണ് ശാന്തി അംഗ വൈകല്യമുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്.

‘ഞങ്ങള്‍ നല്ല ജോലികള്‍ അന്വേഷിക്കുകയാണ്. പല കമ്പനികള്‍ക്കും കാഴ്ച വൈകല്യമുള്ളവര്‍ എങ്ങനെ ജോലി ചെയ്യുമെന്ന് അറിയില്ല. ഞങ്ങളുടെ ബാച്ചില്‍ ഒരാള്‍ക്ക് എച്ച്പിയില്‍ ജോലി ലഭിച്ചു. മറ്റുള്ളവര്‍ നവംബറില്‍ എനേബിള്‍ ഇന്ത്യയില്‍ നിന്നും പഠിച്ചിറങ്ങും.’ സംഘത്തിലെ കാഴ്ച വൈകല്യമുള്ളവരില്‍ ഒരാളായ അഫ്സല്‍ എസ് പറഞ്ഞു.

ചക്രവാളങ്ങളിലേക്ക് നോക്കി ഒരു പെണ്‍കുട്ടി സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ നന്ദി ഹില്‍സ്‌

നന്ദി ഹില്‍സിലെ സൂര്യോദയം

This post was last modified on November 12, 2018 11:24 am