X
    Categories: യാത്ര

ബാലിയില്‍ ആലിയ ഭട്ടിന്റെ ഗേള്‍സ് ഓണ്‍ലി ട്രിപ്പ്

അയന, സ്പാ ബാലി എന്നീ റിസോര്‍ട്ടുകളിലായാണ് ഇവരുടെ താമസം. ഇന്ത്യന്‍ സമുദ്ര തീരത്തുള്ള സ്പാ ബാലിയിലെ ഹോട്ടല്‍, ലോകത്തെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നായി വിലയിരുത്തപ്പടുന്നു.

ബോളിവുഡ് താരം ആലിയ ഭട്ട് ഇന്‍ഡോനേഷ്യയിലെ ബാലി ദ്വീപിലാണ് പുതുവത്സരാഘോഷത്തിനും അവധിക്കാലം ചിലവഴിക്കാനുമായി എത്തിയിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പമാണ് ആലിയ ബാലിയിലെത്തിയത്. പെണ്‍ സുഹൃത്തുക്കള്‍ മാത്രം. ഒരു ഗേള്‍സ് ഓണ്‍ലി ട്രിപ്പ്. അടുത്ത് വിവാഹിതയാകാന്‍ പോകുന്ന സുഹൃത്ത് അടക്കമുള്ളവര്‍ക്കൊപ്പമുള്ള ബാലി ഫോട്ടോകളാണ് ആലിയ ഭട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അയന, സ്പാ ബാലി എന്നീ റിസോര്‍ട്ടുകളിലായാണ് ഇവരുടെ താമസം. ഇന്ത്യന്‍ സമുദ്ര തീരത്തുള്ള സ്പാ ബാലിയിലെ ഹോട്ടല്‍, ലോകത്തെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നായി വിലയിരുത്തപ്പടുന്നു.

Related Post
Leave a Comment