X
    Categories: യാത്ര

അഞ്ചുദിവസത്തിനുള്ളില്‍ രണ്ടുവട്ടം എവറസ്റ്റ് കൊടുമുടി കീഴടക്കി ഇന്ത്യന്‍ വനിത

രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ഈ വനിത

അരുണാചല്‍പ്രദേശിലെ ഈ വനിതയുടെ നേട്ടങ്ങള്‍ ആര്‍ക്കതും പ്രചോദനമുണ്ടാക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴും ലിംഗ സമത്വം പാലിക്കുന്നതില്‍ വിമുഖത കാട്ടുന്ന ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്തെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടും ആവേശമാണ് ഈ വനിത. അഞ്ചുദിവസത്തിനുള്ളില്‍ രണ്ടുവട്ടമാണ് അന്‍ഷു ജാംസെന്‍പയെന്ന മുപ്പത്തിയേഴുക്കാരി എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. ഇതിന് മുമ്പും അന്‍ഷു എവറസ്റ്റ് കീഴക്കിയിട്ടുണ്ട്. ഒന്നല്ല, മൊത്തം അഞ്ചു തവണയായണ് ഇവര്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുടെ നെറുകയിലെത്തിയിരിക്കുന്നത്. എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതല്‍ കയറിയ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും അന്‍ഷുനാണ്.

രണ്ടു കുട്ടികളുടെ അമ്മ കൂടിയ അന്‍ഷു ഈ മാസം 16-നു എവറസ്റ്റില്‍ കയറിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം പോലും വിശ്രമിക്കാതെ 19-നു വെള്ളിയാഴ്ച വീണ്ടും കൊടുമുടിയിലേക്ക് കയറി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ അവര്‍ എവറസ്റ്റിന്റെ നെറുകയിലെത്തുകയും ചെയ്തു. ഇതോടെ അഞ്ചുദിവസത്തിനുള്ളില്‍ രണ്ടുവട്ടം എവറസ്റ്റ് കൊടുമുടി കീഴടക്കിയ വനിത എന്ന ബഹുമതി അന്‍ഷുവിന് സ്വന്തമായി. ഇതുവരെ നേപ്പാളി പര്‍വ്വതാരോഹക ചുറിം ഷേര്‍പ്പയെന്ന വനിതയ്ക്കായിരുന്നു ഈ റെക്കോര്‍ഡ്. 2012-ലായിരുന്നു ചുറിം ഒറ്റ സീസണില്‍ രണ്ടുതവണ എവറസ്റ്റ് കയറിയത്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/zfavpk

This post was last modified on May 22, 2017 3:16 pm